Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന ഗവർണറുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ് ഗവർണർ
  2. 1956ൽ പാസാക്കിയ  ഭരണഘടനയുടെ ഏഴാം ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവർണർ ആകാൻ കഴിയും
  3. 35 വയസ്സാണ് ഗവർണറായി നിയമിതനാകാൻ ഉള്ള കുറഞ്ഞ പ്രായപരിധി

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C3 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഒരു സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ് ഗവർണർ.
    • കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് ഗവർണർ പ്രവർത്തിക്കുന്നത്.
    • ഒരു സംസ്ഥാനത്തിൽ നടപ്പിലാക്കപ്പെടുന്ന എല്ലാ എക്സിക്യൂട്ടീവ് നടപടികളും അദ്ദേഹത്തിന്റെ  പേരിൽ ആയിരിക്കണം.

    • 1956ൽ പാസാക്കിയ  ഭരണഘടനയുടെ ഏഴാം ഭേദഗതി രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവർണറായി ഒരു വ്യക്തിയെ നിയമിക്കാൻ അനുവദിച്ചു.
       
    • ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിൽ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിമാരുടെ  കൗൺസിൽ  ഉണ്ടായിരിക്കും.

    • ഇന്ത്യൻ ഭരണഘടന ഗവർണറായി ഒരു വ്യക്തിയെ തിരഞ്ഞെടുക്കുന്നതിന് രണ്ട് അടിസ്ഥാന ഗുണങ്ങൾ അനുശാസിക്കുന്നു.
    • അദ്ദേഹം ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം,അദ്ദേഹത്തിന് കുറഞ്ഞത് 35 വയസ്സ് പ്രായം ഉണ്ടായിരിക്കണം എന്നിവയാണവ

    Related Questions:

    സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ് ?
    ഒരാള്‍ രണ്ട് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ആരാണ് ശമ്പളത്തുക നല്‍കുക?
    സംസ്ഥാന സർവകലാശാലകളിലെ വൈസ്‌ ചാന്‍സലര്‍മാരെ നിയമിക്കുന്നത്‌ ?
    സംസ്ഥാനത്തിന്റെ നിർവാഹകാധികാരം ഗവർണറിൽ നിക്ഷിപ്തമാണ് എന്ന് അനുശാസിക്കുന്ന അനുഛേദം ഏത് ?
    ഗവർണറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?